മദർ ഓഫ് വിക്ടറി ചർച്ച് യലഹങ്ക ഇടവക അംഗങ്ങൾ മോണിംഗ് സ്റ്റാർ ആശ്രമത്തിലെ അന്തേവാസികളെ സന്ദർശിച്ചു ….
ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി , സ്കൂൾ മാനേജർ റവ ഫാദർ വിജു മുരിങ്ങാശ്ശേരി എം എസ് ടി എന്നിവരുടെ നേതൃത്വത്തിൽ ഇടവകയിലെ പിതൃവേദി , മാതൃവേദി , വേദപാഠ വിദ്യാർത്ഥികൾ യുവജനങ്ങൾ എന്നിവരിൽ നിന്നും നോമ്പ് കാലത്ത് സമാഹരിച്ച നോമ്പ് കാല പരിത്യാഗം മോണിംഗ് സ്റ്റാറിലെ അന്തേവാസികൾക്ക് സമ്മാനിച്ചു .
ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി യുടെ പൗരോഹിത്യം സ്വീകരിച്ചതിന്റെ 31 -ാം വാർഷികം അന്തേവാസികളോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു , 31 വാർഷികം ആഘോഷിക്കുന്ന ഇടവക വികാരിക്ക് റവ ഫാദർ വിജു മുരിങ്ങാശ്ശേരി എം എസ് ടി ആശംസ അർപ്പിച്ചു .
മോണിംഗ് സ്റ്റാർ ആശ്രമ ചെയർമാൻ ബ്രദർ ജോൺ വികാരിയെ പൊന്നാട അണിയിച്ചു …ഇടവകാംഗം അഭിലാഷ് തോമസ് ആശംസ അർപ്പിച്ചു , ആശ്രമം സന്ദർശിച്ച എല്ലാ ഇടവാകങ്ങൾക്കും സ്നേഹവിരുന്ന് നൽകിക്കൊണ്ട് അവിടുത്തെ അന്തേവാസികൾ യാത്രയാക്കി…