
തിരുബാലസഖ്യതിൻ്റെ (Holy Childhood ) 2025-26 അധ്യായന വർഷത്തിൻ്റെ പ്രവർത്തനഉദ്ഘാടനം
നിർവഹിച്ചു . തിരുബാലസഖ്യം ആനിമേറ്റർ മെർലിൻ അലോഷ്യസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി , ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി തിരി കൊളുത്തി പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു . മതബോധന അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു..
വിദ്യാർഥികളുടെ നേതൃത്വത്തിൽ ബൈബിളിലെ കഥാപാത്രങ്ങളെയും വിവിധ വിശുദ്ധരെയും അനുകരിച്ചുകൊണ്ട് ഡ്രസ്സുകൾ ധരിച്ച് ഇടവക ജനത്തിന് മുമ്പിൽ അവതരിപ്പിച്ചു….
പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ഇടവക വികാരി റവ ഫാ സണ്ണി പെരുമ്പുഴ MST ഉപഹാരങ്ങൾ സമർപ്പിച്ചു.
