News - MOTHER OF VICTORY CHURCH https://www.motherofvictorychurch.org/newsupdate MOTHER OF VICTORY CHURCH Sun, 23 Nov 2025 11:58:25 +0000 en-US hourly 1 https://wordpress.org/?v=6.8.3 https://www.motherofvictorychurch.org/newsupdate/wp-content/uploads/2022/07/cropped-cropped-MVC-LOGOpng-32x32.png News - MOTHER OF VICTORY CHURCH https://www.motherofvictorychurch.org/newsupdate 32 32 പരിശുദ്ധ വിജയ മാതാവിൻറെ ദേവാലയത്തിൽ ഗുഡ് സമരിറ്റൻ മിനിസ്ട്രിക്ക് തുടക്കമായി… https://www.motherofvictorychurch.org/newsupdate/good-samaritan-ministry/?utm_source=rss&utm_medium=rss&utm_campaign=good-samaritan-ministry Sun, 23 Nov 2025 11:11:22 +0000 https://www.motherofvictorychurch.org/newsupdate/?p=231 മണ്ഡ്യ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സമരിറ്റൻ മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ ഇടവകയിൽ ആരംഭിച്ചു.മണ്ഡ്യ രൂപതയുടെ ചാൻസലറും സമരിറ്റൻ മിനിസ്ട്രി ഡയറക്ടറുമായ റവ.ഡോ.ജോമോൻ കോലഞ്ചേരി CMI സമാരിറ്റൻ മിനിസ്ട്രി പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു . സമാരിറ്റൻ കോഡിനേറ്റർമാരായ Sr.Rosana SD , Mrs.Sojy Jaison എന്നിവർ…

The post പരിശുദ്ധ വിജയ മാതാവിൻറെ ദേവാലയത്തിൽ ഗുഡ് സമരിറ്റൻ മിനിസ്ട്രിക്ക് തുടക്കമായി… first appeared on MOTHER OF VICTORY CHURCH.

]]>

മണ്ഡ്യ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സമരിറ്റൻ മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ ഇടവകയിൽ ആരംഭിച്ചു.മണ്ഡ്യ രൂപതയുടെ ചാൻസലറും സമരിറ്റൻ മിനിസ്ട്രി ഡയറക്ടറുമായ റവ.ഡോ.ജോമോൻ കോലഞ്ചേരി CMI സമാരിറ്റൻ മിനിസ്ട്രി പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു .

സമാരിറ്റൻ കോഡിനേറ്റർമാരായ Sr.Rosana SD , Mrs.Sojy Jaison എന്നിവർ അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുവാനായി പുറത്തിറക്കിയിരിക്കുന്ന സമാരിറ്റൻ മൊബൈൽ ആപ്പിനെ പറ്റി വിശദീകരിച്ചു. അടിയന്തരഘട്ടങ്ങളിൽ ഏറ്റവും വേഗത്തിൽ സഹായം അഭ്യർത്ഥിക്കുവാനും സഹായം എത്തിക്കുവാനും സമരിറ്റൻ മൊബൈൽ ആപ്പ് ഉപയോഗപ്പെടുത്താം . മണ്ഡ്യ രൂപതയുടെ കീഴിൽ വരുന്ന എല്ലാ ഇടവകകളെയും ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന മൊബൈൽ  ആപ്പ് ഇതിനോടകം ഒൻപതിനായിരത്തിൽ (9000)  അധികം ആളുകൾ ഇൻസ്റ്റാൾ ചെയ്യുകയും അടിയന്തരഘട്ടങ്ങളിൽ ഏറ്റവും വേഗത്തിൽ സഹായം ലഭ്യമാക്കുന്നതിന് 1800 ത്തോളം സന്നദ്ധ വോളണ്ടിയർമാർ അടങ്ങുന്ന ഒരു സംഘത്തെ തന്നെ സജ്ജമാക്കിയിട്ടുണ്ട്.

അടിയന്തരഘട്ടങ്ങളിൽ മൊബൈൽ ആപ്പ് ഉപയോഗിക്കുമ്പോൾ ഇടവകയിലെ സന്നദ്ധ പ്രവർത്തകർക്കും അതോടൊപ്പം സംഭവസ്ഥലത്തിന്റെ ഏറ്റവും അടുത്തുള്ള മറ്റ് 3 ഇടവകയിലെ വാളണ്ടിയർമാർക്കും പ്രൊഫൈലിൽ എമർജൻസി കോൺടാക്ട് ആയി ആഡ് ചെയ്തിരിക്കുന്ന വ്യക്തിക്കും കൂടാതെ സമരിറ്റൻ കേന്ദ്ര സമിതിയിലേക്കും അലർട്ട് ലഭിക്കും. മൊബൈൽ ആപ്പ് കൂടാതെ ഇടവകയിലെ എല്ലാ വാഹനങ്ങളിലും പതിക്കുന്നത് ആവശ്യമായ സ്റ്റിക്കറുകളും വിതരണം ചെയ്തു. ഇതുവഴി അപകടത്തിൽപ്പെടുന്ന വാഹനത്തിന്റെ വിവരങ്ങൾ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവർക്കും ക്യു ആർ കോഡ് സ്കാൻ ചെയ്യുക വഴി സമരിറ്റൻ ടീമുമായി ബന്ധപ്പെടുവാനും ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുവാനും സാധിക്കും.

ആപ്പ് സ്റ്റോർപ്ലേസ്റ്റോറിൽ നിന്നും  ഇൻസ്റ്റാൾ ചെയ്യുന്ന സമാരിയറ്റിൻ ആപ്പ് ഇടവകാംഗങ്ങൾ രജിസ്റ്റർ ചെയ്യുന്ന പക്ഷം പാരീഷ് അഡ്മിൻ മാർ അത് പരിശോധിച്ച് അനുമതി നൽകുകയും ചെയ്യും. പാരിഷ് അഡ്മിന്മാരായി Mr.John Joy ,Mr Lyson K M, Mrs Neethu Mariam  , Ms Jesslina Johnson  എന്നിവരെ ചുമതലപ്പെടുത്തി..

ഗുഡ് സമരിറ്റൻ മിനിസ്ട്രീസിന്റെ പ്രവർത്തനങ്ങൾ ഇടവക ജനങ്ങൾക്ക് പകർന്നുനൽകിയ സമരിറ്റൻ പ്രവർത്തകർക്ക് ഇടവക വികാരി Rev Fr സണ്ണി പെരുമ്പുഴ MST നന്ദി രേഖപ്പെടുത്തി.

മണ്ഡ്യ രൂപതയിൽ ആരംഭിക്കുകയും അടിയന്തരഘട്ടങ്ങളിൽ ഒരുപാട് ഉപകാരപ്രദമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിച്ച സമാരിറ്റൻ ആപ്പിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തലശ്ശേരി അതിരൂപതിയുടെ കീഴിൽ വരുന്ന ആറ് രൂപതകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ സമുദായിക ശാക്തീകരണ വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ ആപ്പിന്റെ പ്രവർത്തനങ്ങൾ സീറോ മലബാർ സഭ മുഴുവനായും നടപ്പിലാക്കേണ്ട ആവശ്യകതയെ പറ്റി ചർച്ച ചെയ്യുവാൻ  സീറോ മലബാർ സിനഡിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്..

സമരിറ്റൻ മിനിസ്ട്രീസിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് https://www.mandyadiocese.org/good-samaritan-ministry/ സന്ദർശിക്കുക.

To Install Samaritans Of Mandya Mobile App on your phones, please use below Links

Android Phones – https://play.google.com/store/apps/details?id=org.app.SoM

Apple Phone –
https://apps.apple.com/in/app/samaritans-of-mandya/id1662507736

The post പരിശുദ്ധ വിജയ മാതാവിൻറെ ദേവാലയത്തിൽ ഗുഡ് സമരിറ്റൻ മിനിസ്ട്രിക്ക് തുടക്കമായി… first appeared on MOTHER OF VICTORY CHURCH.

]]>
231
പിതൃവേദി ദിനാചരണം-2 NOV 2025 https://www.motherofvictorychurch.org/newsupdate/pithruvedhi-dinam/?utm_source=rss&utm_medium=rss&utm_campaign=pithruvedhi-dinam Sun, 02 Nov 2025 07:49:13 +0000 https://www.motherofvictorychurch.org/newsupdate/?p=224 പിതൃവേദി ദിനാചരണം: വിശ്വാസത്തിലും ജീവകാരുണ്യത്തിലും അധിഷ്ഠിതമായ ആഘോഷം ഇടവകയിലെ പ്രധാന സംഘടനകളിലൊന്നായ പിതൃവേദിയുടെ നേതൃത്വത്തിൽ പിതൃവേദി ദിനം നവംബർ 1, 2 തീയതികളിലായി ഭക്തിനിർഭരമായി ആഘോഷിച്ചു. പിതൃവേദി ദിനാഘോഷങ്ങൾക്ക് മുന്നോടിയായി നവംബർ ഒന്നിന് വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന്, കുടുംബജീവിതത്തിന്റെ പ്രാധാന്യത്തെയും…

The post പിതൃവേദി ദിനാചരണം-2 NOV 2025 first appeared on MOTHER OF VICTORY CHURCH.

]]>

പിതൃവേദി ദിനാചരണം: വിശ്വാസത്തിലും ജീവകാരുണ്യത്തിലും അധിഷ്ഠിതമായ ആഘോഷം

ഇടവകയിലെ പ്രധാന സംഘടനകളിലൊന്നായ പിതൃവേദിയുടെ നേതൃത്വത്തിൽ പിതൃവേദി ദിനം നവംബർ 1, 2 തീയതികളിലായി ഭക്തിനിർഭരമായി ആഘോഷിച്ചു.

പിതൃവേദി ദിനാഘോഷങ്ങൾക്ക് മുന്നോടിയായി നവംബർ ഒന്നിന് വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന്, കുടുംബജീവിതത്തിന്റെ പ്രാധാന്യത്തെയും ആധ്യാത്മികതയെയും കുറിച്ച് റവ. ഫാദർ ജോസഫ് തൂമ്പനൽ CMF ഒരു ശ്രദ്ധേയമായ പ്രഭാഷണം നടത്തി.  പിതൃവേദി സെക്രട്ടറി ശ്രീമാൻ സിജു നന്ദി രേഖപ്പെടുത്തി.

പിതൃവേദി ദിനമായി ആഘോഷിച്ച നവംബർ രണ്ടാം തീയതി, ഇടവക വികാരി റവ. ഫാദർ സണ്ണി പെരുമ്പുഴ MST-യുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന അർപ്പിച്ചു.

  • പിതൃവേദി പ്രസിഡന്റ് ശ്രീമാൻ അരുണിന്റെ നേതൃത്വത്തിൽ അംഗങ്ങൾ കാഴ്ച്ചസമർപ്പണം നടത്തി.
  • വിശുദ്ധ കുർബാനയിൽ അംഗങ്ങൾ കാറോസൂസ ചൊല്ലി സജീവമായി പങ്കെടുത്തു.
  • മുതിർന്ന അംഗം ശ്രീമാൻ ജോസ് വിശുദ്ധ കുർബാന മധ്യേ പിതൃവേദിയുടെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുവിവരണം നൽകി.
  • വിശുദ്ധ കുർബാനക്ക് ശേഷം എല്ലാ അംഗങ്ങളും ചേർന്ന് ആലപിച്ച സമൂഹഗാനം ഇടവക ജനത്തിന് ഹൃദ്യമായൊരു ശ്രവ്യവിരുന്നായി.

പിതൃവേദി ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ ഇടവക ജനങ്ങൾക്കും സ്നേഹവിരുന്ന് നൽകി.

കൂടാതെ, സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സംഘടനാ അംഗങ്ങൾ മോണിംഗ് സ്റ്റാർ ഓർഫനേജ് സന്ദർശിക്കുകയും, അംഗങ്ങളിൽ നിന്ന് സമാഹരിച്ച ചാരിറ്റി തുക അനാഥാലയത്തിന് കൈമാറുകയും ചെയ്തു.

The post പിതൃവേദി ദിനാചരണം-2 NOV 2025 first appeared on MOTHER OF VICTORY CHURCH.

]]>
224
തിരുബാലസഖ്യത്തിന്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു https://www.motherofvictorychurch.org/newsupdate/movc-drawing-competition-2025/?utm_source=rss&utm_medium=rss&utm_campaign=movc-drawing-competition-2025 Sun, 27 Jul 2025 17:18:56 +0000 https://www.motherofvictorychurch.org/newsupdate/?p=213 പരിശുദ്ധ വിജയ മാതാ ദേവാലയത്തിൽ തിരുബാലസഖ്യത്തിന്റെ നേതൃത്വത്തിൽ നഴ്സറി ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ചിത്രരചന മത്സരം സംഘടിപ്പിച്ചു . മുപ്പതോളം വിദ്യാർഥികൾ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തു. നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാം വിഭാഗത്തിൽ…

The post തിരുബാലസഖ്യത്തിന്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു first appeared on MOTHER OF VICTORY CHURCH.

]]>

പരിശുദ്ധ വിജയ മാതാ ദേവാലയത്തിൽ തിരുബാലസഖ്യത്തിന്റെ നേതൃത്വത്തിൽ നഴ്സറി ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ചിത്രരചന മത്സരം സംഘടിപ്പിച്ചു . മുപ്പതോളം വിദ്യാർഥികൾ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തു.

നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാം വിഭാഗത്തിൽ നിന്നും വിജയികളെ തിരഞ്ഞെടുത്തു.

വിശുദ്ധ കുർബാനയ്ക്കുശേഷം പങ്കെടുത്ത വിദ്യാർത്ഥികളെ ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി അഭിനന്ദിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .
Children from nursery to class 4th participated in a drawing competition. The competition was held as part of the Holy childhood, Diocese of Mandya. 30 participants , spread colours of joy. 1 winner was selected from each class and students were encouraged by our parish priest with small prize distribution after The Holy Mass.

The post തിരുബാലസഖ്യത്തിന്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു first appeared on MOTHER OF VICTORY CHURCH.

]]>
213
തിരുബാലസഖ്യം 2025-26 പ്രവർത്തനഉദ്ഘാടനം നിർവഹിച്ചു https://www.motherofvictorychurch.org/newsupdate/holy-chidhood/?utm_source=rss&utm_medium=rss&utm_campaign=holy-chidhood Mon, 07 Jul 2025 19:56:39 +0000 https://www.motherofvictorychurch.org/newsupdate/?p=202 തിരുബാലസഖ്യതിൻ്റെ (Holy Childhood ) 2025-26 അധ്യായന വർഷത്തിൻ്റെ പ്രവർത്തനഉദ്ഘാടനം നിർവഹിച്ചു . തിരുബാലസഖ്യം ആനിമേറ്റർ മെർലിൻ അലോഷ്യസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി , ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി തിരി കൊളുത്തി പ്രവർത്തന ഉദ്ഘാടനം…

The post തിരുബാലസഖ്യം 2025-26 പ്രവർത്തനഉദ്ഘാടനം നിർവഹിച്ചു first appeared on MOTHER OF VICTORY CHURCH.

]]>

തിരുബാലസഖ്യതിൻ്റെ (Holy Childhood ) 2025-26 അധ്യായന വർഷത്തിൻ്റെ പ്രവർത്തനഉദ്ഘാടനം
നിർവഹിച്ചു . തിരുബാലസഖ്യം ആനിമേറ്റർ മെർലിൻ അലോഷ്യസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി , ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി തിരി കൊളുത്തി പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു . മതബോധന അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു..

വിദ്യാർഥികളുടെ നേതൃത്വത്തിൽ ബൈബിളിലെ കഥാപാത്രങ്ങളെയും വിവിധ വിശുദ്ധരെയും അനുകരിച്ചുകൊണ്ട് ഡ്രസ്സുകൾ ധരിച്ച് ഇടവക ജനത്തിന് മുമ്പിൽ അവതരിപ്പിച്ചു….

പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ഇടവക വികാരി റവ ഫാ സണ്ണി പെരുമ്പുഴ MST ഉപഹാരങ്ങൾ സമർപ്പിച്ചു.

The post തിരുബാലസഖ്യം 2025-26 പ്രവർത്തനഉദ്ഘാടനം നിർവഹിച്ചു first appeared on MOTHER OF VICTORY CHURCH.

]]>
202
മാതൃവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.. https://www.motherofvictorychurch.org/newsupdate/1-2/?utm_source=rss&utm_medium=rss&utm_campaign=1-2 Mon, 07 Jul 2025 19:46:06 +0000 https://www.motherofvictorychurch.org/newsupdate/?p=197 പുതിയതായി തെരഞ്ഞെടുത്ത മാതൃവേദിയുടെ ഭരണസമിതി ജൂൺ ആറാം തീയതി വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന യോഗത്തിൽ ചുമതലയേറ്റു . നിലവിലെ കമ്മറ്റി അംഗങ്ങൾ പുതിയ കമ്മിറ്റി അംഗങ്ങൾക്ക് പൂക്കൾ നൽകി സ്വീകരിച്ചു. പരിശുദ്ധ വിജയമാതാ ദേവാലയ വികാരി റവ ഫാദർ സണ്ണി…

The post മാതൃവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.. first appeared on MOTHER OF VICTORY CHURCH.

]]>

പുതിയതായി തെരഞ്ഞെടുത്ത മാതൃവേദിയുടെ ഭരണസമിതി ജൂൺ ആറാം തീയതി വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന യോഗത്തിൽ ചുമതലയേറ്റു . നിലവിലെ കമ്മറ്റി അംഗങ്ങൾ പുതിയ കമ്മിറ്റി അംഗങ്ങൾക്ക് പൂക്കൾ നൽകി സ്വീകരിച്ചു. പരിശുദ്ധ വിജയമാതാ ദേവാലയ വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ സി എസ് ടി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാലാവധി പൂർത്തിയാക്കിയ മാതൃവേദി ഭരണസമിതിക്ക് നന്ദി രേഖപ്പെടുത്തുകയും പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും ചെയ്തു …

The post മാതൃവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.. first appeared on MOTHER OF VICTORY CHURCH.

]]>
197
യാത്രയയപ്പ് നൽകി https://www.motherofvictorychurch.org/newsupdate/191-2/?utm_source=rss&utm_medium=rss&utm_campaign=191-2 Mon, 07 Jul 2025 19:27:22 +0000 https://www.motherofvictorychurch.org/newsupdate/?p=191 യാത്രയയപ്പ് നൽകി സ്ഥലം മാറിപ്പോകുന്ന MST സ്കൂൾ പ്രോജക്ട് മാനേജറും രണ്ടുവർഷത്തോളം പരിശുദ്ധ വിജയ മാതാ ദേവാലയത്തിലെ യൂത്ത് ആനിമേറ്ററും ഇടവകയുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തുവന്നിരുന്ന റവ ഫാദർ വിജു മുരിങ്ങാശ്ശേരി MSTക്ക്  യാത്രയയപ്പ് നൽകി .. ജൂൺ 29 ആം…

The post യാത്രയയപ്പ് നൽകി first appeared on MOTHER OF VICTORY CHURCH.

]]>

യാത്രയയപ്പ് നൽകി

സ്ഥലം മാറിപ്പോകുന്ന MST സ്കൂൾ പ്രോജക്ട് മാനേജറും
രണ്ടുവർഷത്തോളം പരിശുദ്ധ വിജയ മാതാ ദേവാലയത്തിലെ യൂത്ത് ആനിമേറ്ററും ഇടവകയുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തുവന്നിരുന്ന റവ ഫാദർ വിജു മുരിങ്ങാശ്ശേരി MSTക്ക്  യാത്രയയപ്പ് നൽകി ..

ജൂൺ 29 ആം തീയതി ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി അധ്യക്ഷനായി. ഇടവക ട്രസ്റ്റിമാർ ആയ ശ്രീ ബിജു കൊട്ടാരത്തിൽ ശ്രീ ജോസഫ് അഗസ്റ്റിൻ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി..
പിതൃവേദിയെ പ്രതിനിധീകരിച്ച് സിജു സക്കറിയ നന്ദി പ്രകാശിപ്പിച്ചു …ഇടവകയുടെ വിവിധ ഭക്തസംഘടനകളും അച്ഛനെ യാത്രയാക്കുവാൻ ആയി സമ്മേളനത്തിൽ പങ്കെടുത്തു ….

The post യാത്രയയപ്പ് നൽകി first appeared on MOTHER OF VICTORY CHURCH.

]]>
191
യുവജന സംഘടനയ്ക്ക് പുതിയ ആനിമേറ്റർ https://www.motherofvictorychurch.org/newsupdate/new-youth-animator/?utm_source=rss&utm_medium=rss&utm_campaign=new-youth-animator Mon, 07 Jul 2025 19:09:26 +0000 https://www.motherofvictorychurch.org/newsupdate/?p=187 യുവജന സംഘടനയ്ക്ക് പുതിയ ആനിമേറ്റർ നിലവിലുള്ള ആനിമേറ്റർ റവ ഫാദർ വിജു മുരിങ്ങാശ്ശേരി സ്ഥലം മാറി പോകുന്നതിന്റെ ഭാഗമായി പരിശുദ്ധ വിജയമാതാ ദേവാലയത്തിലെ യുവജന സംഘടനയ്ക്ക് പുതിയ ആനിമേറ്ററായി അരുൺ ബേബി അവർകളെ തെരഞ്ഞെടുത്തു…

The post യുവജന സംഘടനയ്ക്ക് പുതിയ ആനിമേറ്റർ first appeared on MOTHER OF VICTORY CHURCH.

]]>

യുവജന സംഘടനയ്ക്ക് പുതിയ ആനിമേറ്റർ

നിലവിലുള്ള ആനിമേറ്റർ റവ ഫാദർ വിജു മുരിങ്ങാശ്ശേരി സ്ഥലം മാറി പോകുന്നതിന്റെ ഭാഗമായി പരിശുദ്ധ വിജയമാതാ ദേവാലയത്തിലെ യുവജന സംഘടനയ്ക്ക് പുതിയ ആനിമേറ്ററായി അരുൺ ബേബി അവർകളെ തെരഞ്ഞെടുത്തു…

The post യുവജന സംഘടനയ്ക്ക് പുതിയ ആനിമേറ്റർ first appeared on MOTHER OF VICTORY CHURCH.

]]>
187
മദർ ഓഫ് വിക്ടറി ചർച്ച് യലഹങ്ക ഇടവക അംഗങ്ങൾ മോണിംഗ് സ്റ്റാർ ആശ്രമത്തിലെ അന്തേവാസികളെ സന്ദർശിച്ചു …. https://www.motherofvictorychurch.org/newsupdate/movc-charity-visit-2025/?utm_source=rss&utm_medium=rss&utm_campaign=movc-charity-visit-2025 Sun, 13 Apr 2025 08:37:02 +0000 https://www.motherofvictorychurch.org/newsupdate/?p=177 മദർ ഓഫ് വിക്ടറി ചർച്ച് യലഹങ്ക ഇടവക അംഗങ്ങൾ മോണിംഗ് സ്റ്റാർ ആശ്രമത്തിലെ അന്തേവാസികളെ സന്ദർശിച്ചു …. ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി , സ്കൂൾ മാനേജർ റവ ഫാദർ വിജു മുരിങ്ങാശ്ശേരി എം…

The post മദർ ഓഫ് വിക്ടറി ചർച്ച് യലഹങ്ക ഇടവക അംഗങ്ങൾ മോണിംഗ് സ്റ്റാർ ആശ്രമത്തിലെ അന്തേവാസികളെ സന്ദർശിച്ചു …. first appeared on MOTHER OF VICTORY CHURCH.

]]>

മദർ ഓഫ് വിക്ടറി ചർച്ച് യലഹങ്ക ഇടവക അംഗങ്ങൾ മോണിംഗ് സ്റ്റാർ ആശ്രമത്തിലെ അന്തേവാസികളെ സന്ദർശിച്ചു ….

ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി , സ്കൂൾ മാനേജർ റവ ഫാദർ വിജു മുരിങ്ങാശ്ശേരി എം എസ് ടി എന്നിവരുടെ നേതൃത്വത്തിൽ ഇടവകയിലെ പിതൃവേദി , മാതൃവേദി , വേദപാഠ വിദ്യാർത്ഥികൾ യുവജനങ്ങൾ എന്നിവരിൽ നിന്നും നോമ്പ് കാലത്ത് സമാഹരിച്ച നോമ്പ് കാല പരിത്യാഗം മോണിംഗ് സ്റ്റാറിലെ അന്തേവാസികൾക്ക് സമ്മാനിച്ചു .

ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി യുടെ പൗരോഹിത്യം സ്വീകരിച്ചതിന്റെ 31 -ാം വാർഷികം അന്തേവാസികളോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു , 31 വാർഷികം ആഘോഷിക്കുന്ന ഇടവക വികാരിക്ക് റവ ഫാദർ വിജു മുരിങ്ങാശ്ശേരി എം എസ് ടി ആശംസ അർപ്പിച്ചു .


മോണിംഗ് സ്റ്റാർ ആശ്രമ ചെയർമാൻ ബ്രദർ ജോൺ വികാരിയെ പൊന്നാട അണിയിച്ചു …ഇടവകാംഗം അഭിലാഷ് തോമസ് ആശംസ അർപ്പിച്ചു , ആശ്രമം സന്ദർശിച്ച എല്ലാ ഇടവാകങ്ങൾക്കും സ്നേഹവിരുന്ന് നൽകിക്കൊണ്ട് അവിടുത്തെ അന്തേവാസികൾ യാത്രയാക്കി…

The post മദർ ഓഫ് വിക്ടറി ചർച്ച് യലഹങ്ക ഇടവക അംഗങ്ങൾ മോണിംഗ് സ്റ്റാർ ആശ്രമത്തിലെ അന്തേവാസികളെ സന്ദർശിച്ചു …. first appeared on MOTHER OF VICTORY CHURCH.

]]>
177
പരിശുദ്ധ വിജയ മാതാ ദേവാലയത്തിൽ വാർഷിക ധ്യാനം 2025 https://www.motherofvictorychurch.org/newsupdate/annual-retreat-2025/?utm_source=rss&utm_medium=rss&utm_campaign=annual-retreat-2025 Sat, 29 Mar 2025 18:19:11 +0000 https://www.motherofvictorychurch.org/newsupdate/?p=174 ഏപ്രിൽ നാലു മുതൽ ആറു വരെ ബാംഗ്ലൂർ യലഹങ്ക പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ വാർഷിക ധ്യാനത്തിന് തുടക്കമാകും . ധ്യാന ഗുരു Fr.Dr ആൻറണി ഇറ്റികുന്നത്ത് OCD വാർഷിക ധ്യാനത്തിന് നേതൃത്വം നൽകും ഏപ്രിൽ 4 വെള്ളിയാഴ്ചയും ഏപ്രിൽ 5 ശനിയാഴ്ചയും…

The post പരിശുദ്ധ വിജയ മാതാ ദേവാലയത്തിൽ വാർഷിക ധ്യാനം 2025 first appeared on MOTHER OF VICTORY CHURCH.

]]>

ഏപ്രിൽ നാലു മുതൽ ആറു വരെ ബാംഗ്ലൂർ യലഹങ്ക പരിശുദ്ധ വിജയമാതാ ദേവാലയത്തിൽ വാർഷിക ധ്യാനത്തിന് തുടക്കമാകും . ധ്യാന ഗുരു Fr.Dr ആൻറണി ഇറ്റികുന്നത്ത് OCD വാർഷിക ധ്യാനത്തിന് നേതൃത്വം നൽകും

ഏപ്രിൽ 4 വെള്ളിയാഴ്ചയും ഏപ്രിൽ 5 ശനിയാഴ്ചയും വൈകിട്ട് ആറുമണിക്ക് കുരിശിന്റെ വഴി തുടർന്ന് 6.30 ന് വിശുദ്ധ കുർബാന 07.00ന് ധ്യാനം തുടർന്ന് 09.30ന് ആരാധന 10.00മണിയോടുകൂടി സമാപനം

അവസാന ദിവസമായ ഏപ്രിൽ ആറാം തീയതി ഞായറാഴ്ച കാലത്ത് 8:00 മണിക്ക് ജപമാല
8:30ന് വിശുദ്ധ കുർബാന 9 30ന് ധ്യാനം തുടർന്ന് കുമ്പസാരത്തിനുള്ള സൗകര്യം ഒരു മണിക്ക് ഉച്ചഭക്ഷണത്തോടുകൂടി വാർഷിക ധ്യാനത്തിന് സമാപനം

The post പരിശുദ്ധ വിജയ മാതാ ദേവാലയത്തിൽ വാർഷിക ധ്യാനം 2025 first appeared on MOTHER OF VICTORY CHURCH.

]]>
174
MOVC Youth presents an exciting crib-making competition! https://www.motherofvictorychurch.org/newsupdate/movc-youth-presents-an-exciting-crib-making-competition/?utm_source=rss&utm_medium=rss&utm_campaign=movc-youth-presents-an-exciting-crib-making-competition Thu, 12 Dec 2024 04:48:33 +0000 https://www.motherofvictorychurch.org/newsupdate/?p=168 Mother of Victory Church Youth presents an exciting crib-making competition! Registration Fee: ₹150 Registration Date : 2nd – 13th December Submission: Send crib pictures/videos by 15th December Youth coordinators will…

The post MOVC Youth presents an exciting crib-making competition! first appeared on MOTHER OF VICTORY CHURCH.

]]>

Mother of Victory Church Youth presents an exciting crib-making competition!

Registration Fee: ₹150
Registration Date : 2nd – 13th December
Submission: Send crib pictures/videos by 15th December

Youth coordinators will visit houses to view cribs after the carol rounds. Winners will be announced after the Night Vigil Mass on 24th December.

For details, contact the MOVC Youth coordinators.

The post MOVC Youth presents an exciting crib-making competition! first appeared on MOTHER OF VICTORY CHURCH.

]]>
168