യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

സ്ഥലം മാറിപ്പോകുന്ന MST സ്കൂൾ പ്രോജക്ട് മാനേജറും
രണ്ടുവർഷത്തോളം പരിശുദ്ധ വിജയ മാതാ ദേവാലയത്തിലെ യൂത്ത് ആനിമേറ്ററും ഇടവകയുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തുവന്നിരുന്ന റവ ഫാദർ വിജു മുരിങ്ങാശ്ശേരി MSTക്ക്  യാത്രയയപ്പ് നൽകി ..

ജൂൺ 29 ആം തീയതി ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി റവ ഫാദർ സണ്ണി പെരുമ്പുഴ എം എസ് ടി അധ്യക്ഷനായി. ഇടവക ട്രസ്റ്റിമാർ ആയ ശ്രീ ബിജു കൊട്ടാരത്തിൽ ശ്രീ ജോസഫ് അഗസ്റ്റിൻ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി..
പിതൃവേദിയെ പ്രതിനിധീകരിച്ച് സിജു സക്കറിയ നന്ദി പ്രകാശിപ്പിച്ചു …ഇടവകയുടെ വിവിധ ഭക്തസംഘടനകളും അച്ഛനെ യാത്രയാക്കുവാൻ ആയി സമ്മേളനത്തിൽ പങ്കെടുത്തു ….